ചെന്നൈ : തമിഴ്‌നാട് കേന്ദ്രീകരിച്ച് ഐഎസ് പ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍, മുസ്ലീംപള്ളികള്‍ കേന്ദ്രീകരിച്ച് ഐഎസ് മൗലികവാദികള്‍ പഠിപ്പിക്കലുകള്‍ നടത്തുന്നതായി പറയുന്നു.
അഞ്ഞൂറോളം ഇന്ത്യന്‍ യുവാക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ തയാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ഐഎസിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരില്‍ അധികവും യുവാക്കളാണ്. ഇന്റര്‍നെറ്റിലൂടെ സ്ഥിരമായി ഐഎസുമായി ബന്ധപ്പെടുകയും ഇവര്‍ ഇറാഖിലേക്കും സിറിയയിലേക്കും യാത്ര ചെയ്യാന്‍ തയാറാകുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരോധിച്ച 34 സംഘടനകളുടെ തത്വങ്ങള്‍ പഠിപ്പിക്കുന്നതിനായി കമ്മിറ്റികളിലേക്ക് മൗലികവാദികള്‍ നുഴഞ്ഞു കയറുന്നുവെന്ന് മുഖ്യമന്ത്രി ജയലളിതയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളും ശില്‍പങ്ങളും മദ്രസകളും മുസ്ലീംപള്ളികളും ഐഎസിന്റെ ഭീഷണിയിലാണ്. ഹിന്ദു-മുസ്ലിം ഒരുമയുടെ സാക്ഷാത്കാരമാണിവ. അവ തകര്‍ക്കുന്നതിന് ശ്രമം നടക്കുന്നുവെന്ന് ഒരു മുസ്ലിം സംഘടന നേതാവും പറഞ്ഞിരുന്നു.
Post Your Comments