കൊച്ചി : പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിന് വധഭീഷണി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പാപ്പു.
കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കണ്‍വീനറുമായ പി.പി.തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ തന്റേതാണെന്നു പറഞ്ഞു നല്‍കിയ പരാതി വ്യാജമാണെന്ന് പാപ്പു വെളിപ്പെടുത്തിയിരുന്നു. പെരുമ്പാവൂരിലെ ഒരു രാഷ്ട്രീയ നേതാവും ഒരു പോലീസുകാരനും വന്ന് സര്‍ക്കാരില്‍ നിന്ന് സഹായം ലഭ്യമാക്കാമെന്ന് അറിയിച്ച് വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങിയിരുന്നു എന്നും പാപ്പു വെളിപ്പെടുത്തിയിരുന്നു. തന്നെ അപമാനിക്കാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ശ്രമിക്കുന്നുവെന്നാണ് പാപ്പുവിന്റേതായി ഐജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത് വിവാദമായിരുന്നു.
Post Your Comments