ഇസ്രയേലി സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ സിരിന്‍ ലാബ്സ് ലോകത്തെ ഏറ്റവും വിലകൂടിയ ആന്‍ഡ്രോയ്ഡ് മൊബൈല്‍ഫോണുമായി വരുന്നു. 256-ബിറ്റ് ചിപ്പ്-ടു-ചിപ്പ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ഈ ഫോണിന്റെ വില വെറും $14,000 (9-ലക്ഷം രൂപയ്ക്കും മുകളില്‍) മാത്രം. ഇസ്രയേലി സൈന്യവും മറ്റും ഉപയോഗിക്കുന്നതിന് സമാനമായ എന്‍ക്രിപ്ഷന്‍ രീതിയാണ് ഈ ഫോണില്‍ ഉള്ളത്.
“സ്മാര്‍ട്ട് ഫോണുകളിലെ റോള്‍സ് റോയ്സ്” എന്ന് ഇപ്പോഴേ അറിയപ്പെട്ടു കഴിഞ്ഞ ഈ ഫോണ്‍ സൊളാരിന് എന്നാകും അറിയപ്പെടുക. ലണ്ടനില്‍ ചൊവ്വാഴ്ച നടന്ന ഒരു ചടങ്ങിലാണ് സൊളാരിന് പുറത്തിറക്കിയത്.
ക്വാല്‍ക്കോം 810 പ്രോസസറുമായി വരുന്ന സൊളാറിന് 23.8 മെഗാപിക്സല്‍ റിയര്‍ ക്യാമറയും, 5.5 ഇഞ്ച് IPS LED 2K റെസോലൂഷനോട് കൂടിയ സ്ക്രീനുമുണ്ട്.
Post Your Comments