തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ നിരക്ക് കുത്തനെ കൂട്ടി. ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 200 മുതല്‍ 300 ശതമാനം വരെയാണ് വര്‍ദ്ധന.പ്രസാദം ലഭിക്കാന്‍ വഴിപാട്ടുകാര്‍ വാഴയിലയും വഴിപാട് സാധനങ്ങളും കൊണ്ടുവരേണ്ടിവരും. 450 രൂപ ഈടാക്കിയിരുന്ന കളഭാഭിഷേകത്തിന് ഇനി 13,000 രൂപ നല്‍കേണ്ടി വരും. ചന്ദനാഭിഷേകത്തിന് 100 രൂപയിൽ നിന്ന് 500 രൂപയിലേക്കും 450 രൂപ ആയിരുന്ന പുഷ്പാഭിഷേകം 1,000 രൂപയിലേക്കും ലക്ഷാര്‍ച്ചന രസീത് 1000 രൂപയിൽ നിന്ന് 25,000 രൂപയിലേക്കുമാണ് വർദ്ധിപ്പിച്ചത്.
കൂടാതെ പാല്‍പ്പായസത്തിനും ശര്‍ക്കരപ്പായസത്തിനും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട് . പാല്‍പ്പായസം ലിറ്ററിന് 25 രൂപയിൽ നിന്ന് 40 രൂപയും ഇടിച്ചുപിഴിഞ്ഞ് പായസത്തിന് 45 രൂപയും ചതൃശ്ശതത്തിന് 7,500 രൂപയും ഇനി നല്‍കണം. ശതകലശ പൂജ 750 രൂപയിൽ നിന്നും 1,750 രൂപയിലേക്കും കലശപൂജ 225 രൂപയിൽ നിന്ന് 800 രൂപയിലേക്കും വർദ്ധിപ്പിച്ചു . കെട്ടുനിറയ്ക്ക് 225 രൂപയാക്കി. 25 രൂപയുടെ വിദ്യാരംഭം നിരക്ക് ഇരട്ടിയാക്കി. വാഹനങ്ങളുടെ താക്കോല്‍ പൂജിക്കാന്‍ 15 രൂപയായിരുന്നത് 100 രൂപയാക്കി. വിവാഹം 750 രൂപയായിരുന്നത് 1,100 രൂപയാക്കി. ക്ഷേത്രങ്ങളിലെ പ്രതിദിന ചെലവ് നിലവിലുള്ളതില്‍ കൂടരുതെന്നാണ് ഉത്തരവ്.
Post Your Comments