കൊച്ചി: ജിഷ വധക്കേസില്‍ പൊലീസിനെതിരെ നിശിത വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയുടെ നോട്ടീസിന് പൊലീസ് ഉത്തരം നല്‍കുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു. ഇത് നിയമാനുസൃതം ഉണ്ടാക്കിയ സംവിധാനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയുടെ നോട്ടീസിനെതിരെ എറണാകുളം റേഞ്ച് ഐജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
പെരുമ്പാവൂര്‍ ജിഷ വധകേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയില്‍ ഐ.ജി. അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാവാന്‍ പൊലീസ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും കൃത്യവിലോപവും നടത്തിയെന്ന പരാതിയിലാണ് ഐ.ജി. മഹിപാല്‍ യാദവ്, എസ്.പി. ജി.എച്ച്. യതീഷ് ചന്ദ്ര, ഡിവൈ.എസ്.പി. അനില്‍കുമാര്‍, കുറുപ്പംപടി സി.ഐ. രാജേഷ്, എസ്.ഐ. സോണി മത്തായി എന്നിവരോട് ഹാജരാവാനാണ് പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിട്ടി ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് എറണാകുളം റേഞ്ച് ഐജി ഹൈക്കോടതിയെ സമീപിച്ചത്.
പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നടപടികള്‍ അപക്വമായിരുന്നുവെന്ന് പൊലീസ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞിരുന്നു. ഗുരുതരമായ കേസുകളില്‍ പാലിക്കേണ്ട മുന്‍കരുതലുകളോ നടപടികളോ സ്വീകരിക്കാതെ പൊലീസ് വീഴ്ചവരുത്തി. സംഭവത്തില്‍ തുടക്കംമുതലേ പ്രഫഷണല്‍ സമീപനമല്ല പൊലീസ് സ്വീകരിച്ചതെന്ന് അഥോറിറ്റിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കൊലപാതക കേസുകളില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന ചട്ടം ഇവിടെ പാലിച്ചില്ല. മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യതയും ഇല്ലാതാക്കിയെന്നും നാരായണക്കുറുപ്പ് പറഞ്ഞു.
Post Your Comments