ഡൽഹി : പുണ്യനദി ഗംഗയിലെ ജലം ഇനി വിശ്വാസികള്‍ക്ക് പോസ്റ്റല്‍ സര്‍വ്വീസ് വഴി വീട്ടുപടിക്കലും ലഭിക്കും. ഓൺലൈൻ വ്യാപാരരംഗത്തിലൂടെ ഈ സേവനം ലഭ്യമാക്കാനൊരുങ്ങുന്നത് കേന്ദ്രസർക്കാരാണ് .ഈ പദ്ധതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്ര ടെലികോം മിനിസ്റ്റര്‍ രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്നും ശുദ്ധമായ ഗംഗാജലം എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഓണ്‍ലൈന്‍ വ്യാപാര സംവിധാനം ഫലപ്രദമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments