KeralaNews

കൊട്ടിയൂരില്‍ ക്ഷേത്രാചാരങ്ങള്‍ തെറ്റായി വിവരിക്കുന്ന ഡിവിഡികളുടെ വില്‍പ്പന സജീവം

കൊട്ടിയൂര്‍: വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരില്‍ ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരായ രീതിയിലുള്ള ഡിവിഡി വീഡിയോ പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്നതായി പരാതി. കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് വിവിധ സാധനങ്ങള്‍ സമര്‍പ്പണമായി എത്തിക്കുന്നത് വിവിധ സമുദായക്കാരാണ് എത്തിക്കുന്നത്.

തീയ്യ സമുദായാംഗങ്ങളായ അവകാശികള്‍ക്കാണ് ക്ഷേത്രത്തിലേക്ക് ഇളനീര്‍ സമര്‍പ്പിക്കുവാനുള്ള അവകാശം . എന്നാല്‍ ഇവിടെ വില്‍പ്പന നടത്തുന്ന ഡിവിഡികളില്‍ ഈ അവകാശം ഈഴവര്‍ക്കാണ് എന്നു പറയുന്നു. ഇത്തരത്തില്‍ തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്ന ഡിവിഡികളുടെ പ്രദര്‍ശനവും വില്‍പ്പനയും തടയണമെന്ന് ആവശ്യപ്പെട്ടു ഭക്തര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button