ഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ ആധാര്‍ കാര്‍ഡ് പദ്ധതി പുറത്തുക്കൊണ്ടു വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ തുക ഇത്രനാള്‍ സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്നത് മരിച്ചവർക്ക് ആയിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.നൂറു വയസ്സിന് മുകളിലുള്ളവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് സര്‍ക്കാരിനെ തെറ്റിധരിപ്പിച്ച് പെന്‍ഷന്‍ കൈപ്പറ്റുന്നത് ബന്ധുക്കൾ തന്നെയാണ്. വർഷങ്ങൾക്ക് മുന്‍പ് എടുത്ത ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആധാര്‍ കാര്‍ഡിന്റെ വരവോടെ 4000 പേരുടെ പെന്‍ഷന്റെ കാര്യത്തിലാണ് സംശയം വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ ആധാര്‍ കാര്‍ഡുകള്‍ ബാങ്കുമായി ബന്ധിപ്പിക്കേണ്ട നിയമം വന്നത്തോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ജീവിച്ചിരിപ്പില്ലാത്ത വ്യക്തിയ്ക്ക് ആധാര്‍ കാര്‍ഡും സജീവമായ ബാങ്ക് അക്കൗണ്ടും ഉണ്ടാകാന്‍ തട്ടിപ്പുക്കാര്‍ക്ക് സാധിക്കാതെ വന്നു. സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടത്തോടെ നവംബര്‍ മാസം മുതല്‍ 4000 പേര്‍ക്ക് ജീവിച്ചിരിക്കുന്നു എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പെന്‍ഷന്‍ നല്‍കുകയുള്ളൂ എന്ന രീതിയിലായി കാര്യങ്ങള്‍.നിലവിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആധാര്‍കാര്‍ഡുകള്‍ ബന്ധിപ്പിക്കുക എന്ന നിയമം വന്നാല്‍ ഒട്ടുമിക്ക തട്ടിപ്പുകളും പുറത്ത് വരുമെന്നാണ് പ്രതീക്ഷ.
Post Your Comments