പാലക്കാട്: ജംഗ്ഷന്‍ സ്റ്റേഷനിലെ (ഒലവക്കോട്) വിവിധ പ്ലാറ്റ്ഫോമുകളുടെയും ഗുഡ്സ് ട്രാക്കിന്റെയും നവീകരണം സംബന്ധിച്ച ജോലികളുടെ 40% പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ നാലിനകം മുഴുവന്‍ പണികളും പൂര്‍ത്തിയാക്കാനാണു ശ്രമം. പണികള്‍ പുരോഗമിക്കുന്നതിനാല്‍ ഇന്നു നാലു ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ആറെണ്ണം സര്‍വീസ് ചുരുക്കുകയും ചെയ്യും.
• പൂര്‍ണമായി റദ്ദാക്കുന്നവ:
പാലക്കാട് ടൗണില്‍ നിന്നു രാവിലെ 7.20ന് പുറപ്പെടുന്ന പാലക്കാട്-കോയമ്പത്തൂര്‍ മെമു (66606), ഷോര്‍ണൂരില്‍ നിന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടുന്ന ഷോര്‍ണൂര്‍-കോയമ്പത്തൂര്‍ മെമു (66604), കോയമ്പത്തൂരില്‍ നിന്നു വൈകിട്ട് 6.10ന് ആരംഭിക്കുന്ന കോയമ്പത്തൂര്‍-പാലക്കാട് ടൗണ്‍ മെമു (66607), കോയമ്പത്തൂരില്‍ നിന്നു രാവിലെ 9.45ന് പുറപ്പെടുന്ന കോയമ്പത്തൂര്‍-ഷോര്‍ണൂര്‍ മെമു (66605).
•സര്‍വീസ് ചുരുക്കുന്നവ:
2.10ന് പുറപ്പെടുന്ന കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ (56651) കോയമ്പത്തൂരിനും ഷോര്‍ണൂരിനും ഇടയില്‍ യാത്ര അവസാനിപ്പിക്കും. ട്രെയിന്‍ 4.20ന് ഷോര്‍ണൂരില്‍ നിന്ന് യാത്ര ആരംഭിക്കും. 5.45ന് പുറപ്പെടുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ (56650) ഷോര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. 7.30ന് പുറപ്പെടുന്ന കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍ (56323) കോയമ്പത്തൂരിനും കോഴിക്കോടിനും ഇടയില്‍ യാത്ര അവസാനിപ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട്ടു നിന്നു ട്രെയിന്‍ പുറപ്പെടും. 7.40ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ (56324) കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും. 2.30ന് ആരംഭിക്കുന്ന പാലക്കാട് ടൗണ്‍-ഈറോഡ് മെമു (66608) കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും. 4.10ന് തിരിച്ചു പുറപ്പെടും. 7.45ന് പുറപ്പെടുന്ന ഈറോഡ്-പാലക്കാട് ടൗണ്‍ മെമു (66609) കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും.
• വൈകുന്നവ:
പാലക്കാട്-എറണാകുളം മെമു (66611) പാലക്കാട് ജംഗ്ഷനും (ഒലവക്കോട്) പറളിക്കുമിടയില്‍ 40 മിനിറ്റ് പിടിച്ചിടും. ഗോരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്സ്പ്രസ് (12511) കഞ്ചിക്കോടിനും പറളിക്കുമിടയില്‍ 70 മിനിറ്റ് പിടിച്ചിടും. ഹൈദരാബാദ്-കൊച്ചുവേളി (17230) ശബരി എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും (ഒലവക്കോട്) പറളിക്കുമിടയില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും.
Post Your Comments