പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ പിതൃത്വ വിവാദം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ജിഷയുടെ അച്ഛന് പപ്പു. ജോമോന് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്നും സർക്കാരിൽ നിന്നും സഹായം വാങ്ങിനൽകാം എന്ന് പറഞ്ഞ് വാർഡ് മെമ്പർ തന്റെ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും പപ്പു പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സുനിലും പോലീസുകാരനായ വിനോദും ചേര്‍ന്നാണ് തന്റെ അടുത്ത് വന്നതെന്നും ഒപ്പിട്ട് നല്കിയപ്പോള് വാര്‍ഡ് മെമ്പര്‍ ആയിരം രൂപാ നല്‍കിയെന്നും പപ്പു വെളിപ്പെടുത്തി.
പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണ് കൊലപാതകമെന്നും ആരോപിച്ചാണ് ജോമോന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
Post Your Comments