ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം സീസണ്‍ സമ്മാനിക്കുന്നത് ഒരു പുതിയ ചാമ്പ്യനെയാണ്. അത് അത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സാണോ ഹൈദരാബാദ് സണ്‍റൈസേഴ്സാണോ എന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഫൈനലിൽ തീരുമാനമാകും.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് ടീമും ഏറ്റവും മികച്ച ബൗളിങ് ടീമും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തെ ഫൈനല്‍ എന്ന പ്രത്യേകതയുണ്ട്. 15 ഇന്നിങ്സുകളില്‍ നാലു സെഞ്ച്വറിയും ആറു അര്‍ധശതകങ്ങളുമുള്‍പ്പെടെ 919 റണ്‍സെടുത്ത് ഐ.പി.എല്ലില്‍ പുതിയ നാഴികക്കല്ല് സ്ഥാപിച്ച വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ അമരക്കാരന്‍.
ബാറ്റിങ് പട്ടികയില്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കാരന്‍ ഡേവിഡ് വാര്‍ണറുടെ ബാറ്റിങ് മികവ് ഹൈദരാബാദിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.ചിന്നസ്വാമിയില്‍ ബാംഗ്ലൂരിന്റെ വിജയത്തില്‍ കലാശിച്ച ഒന്നാം ക്വാളിഫയറിന് ഉപയോഗിച്ച പിച്ച് ബാറ്റിങ്ങിനെ തുണക്കുന്നതായിരുന്നില്ല. പക്ഷേ, ബാറ്റ്സ്മാനെ തുണയ്ക്കുന്ന പിച്ചും ഇവിടെയുണ്ട്. മൂന്നുവട്ടം ഇവിടെ ടോട്ടല്‍ 200 കടന്നു. ബാംഗ്ലൂരിലെ എട്ട് ഇന്നിങ്സില്‍ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും കോലി നേടി. എന്നാല്‍, ഒന്നാം ക്വാളിഫയറില്‍ ‘പൂജ്യ’നായി പുറത്തായി.
തുടരെ അഞ്ചു വിജയങ്ങളുമായാണ് ബാംഗ്ലൂര്‍ ഫൈനലില്‍ വന്നത്. എന്നാല്‍, കഴിഞ്ഞ അഞ്ചു കളികളില്‍ ഹൈദരാബാദ് രണ്ടെണ്ണം തോറ്റിട്ടുണ്ട്.
Post Your Comments