തിരുവനന്തപുരം : കണ്‍സ്യൂമര്‍ മുന്‍ ചീഫ് മാനേജരെ തിരിച്ചെടുക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. കണ്‍സ്യൂമര്‍ഫെഡില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ മുന്‍ ചീഫ് മാനേജര്‍ ആര് ജയകുമാറിനെ തിരിച്ചെടുക്കാനുള്ള ഉത്തരവാണ് പിന്‍വലിച്ചത്.
നാല് അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ആളാണ് ആര്.ജയകുമാര്‍. കണ്‍സ്യൂമര്‍ഫെഡിലെ സിഐടിയു നേതാവാണ് ജയകുമാര്‍. കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന് തച്ചങ്കരിയുടെ നിര്‍ദ്ദേശത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു.
പച്ചക്കറി വ്യാപാരത്തില്‍ രണ്ടുകോടിരൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തി. നീതി വിഭാഗത്തിന് വാഹനമുള്ളപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായും വാടകകെട്ടിടങ്ങള്‍ പോലും മോടിപിടിപ്പിക്കുന്നതിനായി ഒന്നരക്കോടിയിലേറെ രൂപ ചിലവഴിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments