മലപ്പുറം : മധ്യവയസ്കനെ തട്ടിക്കൊണ്ടു പോയി സ്ത്രീകൾക്കൊപ്പം നിർത്തി നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ രണ്ടു പേർ പിടിയിൽ.പാലക്കാട് സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് ഒളിത്താവളത്തില്‍ നിന്നു പിടികൂടിയത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.
മലപ്പുറം സ്വദേശിയായ പരാതിക്കാരനെ ഫോണ്‍ ചെയ്‍തു വിളിച്ച് വരുത്തുകയായിരുന്നു. പാലക്കാട് മങ്കരയിലെ വാടക വീട്ടിലെത്തിയ ഇയാളെ പത്തോളം വരുന്ന സംഘം തടഞ്ഞു . പിന്നീട് പാരാതിക്കാരനെ സ്‌ത്രീയോടൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോ എടുക്കുകയും ചെയ്‍തു. ഫോട്ടോ സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.കോങ്ങാട്ട് കരിങ്കല്‍ ക്വാറിയിലെ ഷെഡിലാണ് പ്രതികള്‍ ഒളിച്ച് താമസിച്ചിരുന്നത്.സ്‌ത്രീ അടക്കമുള്ള മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments