NewsInternational

റമദാന്‍ നോയമ്പിന് ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….

റമദാന്‍ മാസാരംഭത്തിന് മുമ്പ് തന്നെ ആവശ്യാസാധനങ്ങള്‍ സംഭരിച്ച് വയ്ക്കുക. ഇതുമൂലം നോയമ്പ് അനുഷ്ടിക്കുന്ന ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനായി തിരക്കിട്ട് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാം. ആ സമയം കൂടി റമദാന്‍ ചടങ്ങുകളിലും ആരാധനാ ക്രമങ്ങളിലും ശ്രദ്ധയര്‍പ്പിച്ച് ചിലവഴിക്കാം.

ഉറക്ക ശീലങ്ങളും, സമയവും ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. അതുവഴി ഫജ്ര്‍ പ്രാര്‍ത്ഥനയുടെ സമയത്ത് തന്നെ ഉത്സാഹപൂര്‍വ്വം ഉണര്‍ന്നെഴുന്നേല്‍ക്കാം. റമദാന്‍ മാസത്തിലെ ചിട്ടകളിലേക്ക് ശരീരത്തേയും മനസ്സിനേയും പാകപ്പെടുത്തുന്നതിനായി ഷബാനിലെ സുന്നാ ഉപവാസം അനുഷ്ടിച്ച് തയാറാകുക. വിശുദ്ധമാസത്തിലേക്കുള്ള പ്രവേശനം അങ്ങനെ പൂര്‍ണ്ണമായി സജ്ജമായ ശരീരത്തോടെയും മനസ്സോടെയും സാധ്യമാക്കാം.

ടെലിവിഷന്‍ പോലെയുള്ള മാദ്ധ്യമങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന സമയം ക്രമമായി കുറച്ചു കൊണ്ടുവരിക. റമദാനുമായി ബന്ധപ്പെട്ട ക്രിയാത്മക പ്രവര്‍ത്തികളില്‍ മുഴുകുകയും, സ്വന്തം വീട്ടിലേയും അയല്‍പക്കങ്ങളിലേയും കുട്ടികളേയും മറ്റും അതില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്യുക.

വിശുദ്ധമാസത്തിലെ പാരായാണത്തിനും, കൂടെ ഏറ്റുപാടുന്നതിനോ ചൊല്ലുന്നതിനോ വേണ്ടിയും ഉപയോഗിക്കാനുള്ള നഷീദുകള്‍ (ഹംദ്/നാറ്റ്) അടങ്ങിയ ടേപ്പുകളും, CD/DVD-കളും മുന്‍കൂട്ടി ശേഖരിച്ച് ഒരുക്കി വയ്ക്കുക. വിശുദ്ധ ഖുറാന്‍ പാരായണത്തിനും ദുവാ ചൊല്ലുന്നത്തിനും ഉള്ള തയാറെടുപ്പുകളും ഇവ്വിധം നടത്തുക.

ഗൃഹനാഥന്മാര്‍ കുട്ടികളുടെ പഠനം, ആദ്ധ്യാത്മിക കാര്യങ്ങള്‍ എന്നിവയുടെ മേല്‍നോട്ടത്തിനായി നീക്കിവയ്ക്കേണ്ട സമയം, പൊതുവായുള്ള മതകാര്യങ്ങള്‍, ഖുറാന്‍ പാരായണം, സലാത്ത് പ്രാര്‍ത്ഥന എന്നിവയ്ക്കായി നീക്കിവയ്ക്കേണ്ട സമയം എന്നിവയെപ്പറ്റി മുന്‍കൂട്ടിത്തന്നെ ഒരു ധാരണ ഉണ്ടാക്കി വയ്ക്കുക.

സമൂഹപ്രാര്‍ത്ഥനയ്ക്കായി മസ്ജിദിലേക്ക് പോകുമ്പോള്‍ കൂടെക്കൊണ്ടു പോകേണ്ട പരവതാനി, പെണ്‍കുട്ടികള്‍ക്കുള്ള ഹിജാബ്, കുട്ടികള്‍ക്ക് എളുപ്പത്തില്‍ ധരിക്കുകയും ഊരിവയ്ക്കുകയും ചെയ്യാവുന്ന പാദരക്ഷകള്‍ എന്നിവയെല്ലാം ആദ്യമേ തന്നെ വാങ്ങി വയ്ക്കുക. മസ്ജിദിലേക്കും തിരിച്ചും ഉള്ള യാത്ര എളുപ്പമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി വയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button