ബീജിങ്: വംശീയാധിക്ഷേപത്തിന്റെ പേരില്‍ വാഷിങ് പൗഡറിന്റെ ചൈനീസ് പരസ്യം വിവാദമാകുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ വാഷിങ് മെഷീനില്‍ കഴുകി നിറം മാറ്റുന്ന പരസ്യമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയത്. ചരിത്രത്തിലെ ഏറ്റവും വംശീയാധിക്ഷേപമാര്‍ന്ന പരസ്യമായാണ് ഇതിനെ വിലയിരുത്തുന്നത്.
ചൈനക്കാരിയായ യുവതി നടത്തുന്ന അലക്കുശാലയില്‍ മുഖത്ത് പെയിന്റ് പറ്റിയ നിലയില്‍ കറുത്ത വര്‍ഗ്ഗക്കാരന്‍ വരുന്നു. ഇയാള്‍ യുവതിയെ വശീകരിക്കാന്‍ ശ്രമിക്കുന്നു. യുവാവിന്റെ വായില്‍ ഒരു വാഷിങ് പൗഡറിന്റെ ചെറിയ പായ്ക്ക് വെച്ച് യുവതി അയാളെ വാഷിങ് മെഷീനില്‍ ഇടുന്നു. വെളുത്തു തുടുത്ത ചൈനീസ് യുവാവായാണ് അയാള്‍ മെഷീനില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടു യുവതി സന്തോഷിക്കുന്നു.
കറുത്ത നിറം അത്രയേറെ മോശമാണെന്ന ചിന്ത പകരുന്നതാണ് പരസ്യത്തിനെതിരെ ചൈനയില്‍ വന്‍വിമര്‍ശനമാണ് ഉയരുന്നത്. കറുത്തവരെ അധിക്ഷേപിക്കുന്ന പരസ്യത്തിനെതിരെ പ്രമുഖ യു.എസ് മാധ്യമമാണ് ആദ്യം പ്രതികരിച്ചത്. അമേരിക്കയിലെ സംഗീതജ്ഞനായ ക്രിസ്റ്റഫര്‍ പവല്‍, ഡിജെ സ്‌പെന്‍സര്‍ ടാരിങ് എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ ഇത് നിരവധി പേരിലേക്ക് എത്തുകയും ചെയ്തു. വീഡിയോ കാണാം….
Post Your Comments