NewsInternationalGulf

ഇനിമുതല്‍ ഒമാനിലെ ഭക്ഷണശാലകളില്‍ നിരീക്ഷണ ക്യാമറ

മസ്‌ക്കറ്റ്: രാജ്യത്തെ ഭക്ഷണശാലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. പൊതുജനങ്ങളെ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയാണ് ഉദ്ദേശ്യം. വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഭക്ഷണശാലകള്‍ ഇപ്പോല്‍ തന്നെ മന്ത്രാലയങ്ങളുടെ നേരിട്ടുളള നിരീക്ഷണത്തിലാണ്. മന്ത്രാലയ ആസ്ഥാനത്തിരുന്ന് കൊണ്ട് തന്നെ ഇവിടെ ഭക്ഷണം ഉണ്ടാക്കുന്നത് കാണാനാകും. ഇക്കൊല്ലം അവസാനത്തോടെ എല്ലാ ഹോട്ടലുകളിലും ഈ സംവിധാനം നിലവില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. പത്ത് ഹോട്ടലുകളുടെ അടുക്കളകളിലും സ്‌റ്റോര്‍ മുറികളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഏറെ വരുന്ന ഇടങ്ങളിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലും അറവുശാലകളിലും മറ്റുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറ സ്ഥാപിച്ചിട്ടുളളത്. മൂന്ന് കൊല്ലം മുമ്പ് തന്നെ ഈ പദ്ധതി ആംരംഭിച്ചിരുന്നു. നിര്‍ദേശങ്ങളും ഓണ്‍ലൈന്‍ വഴി തന്നെ നല്‍കും. മൂന്ന് തവണ നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button