India

ദേശീയ ഗാനത്തിനിടയില്‍ ഫോണില്‍ സംസാരിച്ച ഫാറൂഖ് അബ്ദുള്ള മാപ്പ് പറഞ്ഞു

ഡല്‍ഹി : ദേശീയ ഗാനത്തിന് ഇടയ്ക്ക് ഫോണില്‍ സംസാരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള മാപ്പു പറഞ്ഞു. ഞാന്‍ രാജ്യത്തെ മനപൂര്‍വ്വം അവഹേളിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ല.

സംഭവത്തില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നു എന്ന് ഫാറൂഖ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു വിവാദ സംഭവം.

മമതയുടെ സത്യപ്രതിജ്ഞാ വേദിയില്‍ ദേശീയഗാനാലാപന സമയത്ത് ലാലുപ്രസാദ് യാദവും മമതയും മന്ത്രിമാരും മറ്റ് നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നിശബ്ദരായി നില്‍ക്കുമ്പോള്‍ ഫാറൂഖ് അബ്ദുള്ള ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button