ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ചര്‍മ്മമാണ്. ചിലര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമായിരിക്കും ചിലര്‍ക്ക് വരണ്ട ചര്‍മ്മമായിരിക്കും ചിലര്‍ക്കാകട്ടെ മുഖക്കുരു കൂടുതലുള്ള തരത്തിലുള്ള ചര്‍മ്മമായിരിക്കും.
എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുഖത്തിന് നിറം വരണം എന്ന ഉദ്ദേശം മാത്രം മനസ്സില്‍ വെച്ചുകൊണ്ട് നമ്മള്‍ ചെയ്യുന്ന പല ചര്‍മ്മസംരക്ഷണ പണികളും നമുക്ക് തരുന്നത് എട്ടിന്റെ പണി തന്നെയാണ് എന്നതില്‍ സംശയമില്ല. വരണ്ട ചര്‍മ്മമുള്ളവര്‍ ഒരിക്കലും ചെയ്യരുതാത്തത്
എന്നാല്‍ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചാണ് നമ്മള്‍ വെളുക്കാനുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതെങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായും ചെയ്യേണ്ടതെന്നു നോക്കാം.
ഫേസ്പാക്ക് ഉപയോഗിക്കുന്നതില്‍ നമ്മള്‍ കൊടുക്കുന്ന ശ്രദ്ധയാണ് പലപ്പോഴും ചര്‍മ്മത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിയ്ക്കുന്നത്. മുഖത്തിനനുയോജ്യമായ ഫേസ്പാക്ക് ആണെങ്കില്‍ രണ്ടാഴ്ച കൊണ്ട് തന്നെ പ്രത്യക്ഷമായ മാറ്റം നിങ്ങള്‍ക്ക് ഉണ്ടാവും.
രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും, ഒരു ടേബള്‍ സ്പൂണ്‍ തേനും ഒരു ചെറിയ സ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച് തണുത്ത വെള്ളം കൊണ്ട് തുടച്ചു മാറ്റുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ രണ്ട് ആഴ്ച കൊണ്ട് ഗുണം കാണും എന്ന കാര്യം തീര്‍ച്ചയാണ്.
തക്കാളി ആഹാരത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി തന്നെയാണ് മുന്നില്‍. മുഖക്കുരു അധികമായി നിങ്ങളെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ അതെല്ലാം മാറി ചര്‍മ്മത്തിന് തിളക്കം ലഭിയ്ക്കാന്‍ തക്കാളി മതി. അല്‍പം കടലമാവിന്റെ പൊടിയും തക്കാളി നീരും റോസ്വാട്ടറില്‍ മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.
എല്ലാ ചര്‍മ്മത്തിനും യോജിക്കുന്ന തരത്തിലുള്ള ചില ഫേസ്പാക്ക് ഉണ്ട്. വീട്ടില്‍ തന്നെ നമുക്കുണ്ടാക്കാവുന്നതാണ് ഈ ഫേസ്പാക്ക്. ഉപ്പില്ലാത്ത വെണ്ണ നാല് ടേബിള്‍ സ്പൂണ്‍ എടുത്ത് ചെറുതായി ചൂടാക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അല്‍പം റോസ് വാട്ടര്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ നീര് എന്നിവ മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത ശേഷം രാത്രി മുഴുവന്‍ മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുക.
പരിപ്പ് കൊണ്ടും സൗന്ദര്യ സംരക്ഷണം നടത്താം. ഒരു ടീസ്പൂണ്‍ പരിപ്പ് പൊടിച്ചത് അല്‍പം പാലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. രണ്ട് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയാം.
വരണ്ട ചര്‍മ്മത്തിന് പ്രകൃതി ദത്തമായ രീതിയിലുള്ള ഫേസ്പാക്ക് തയ്യാറാക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, എന്നിവ എല്ലാം മിക്സ് ചെയ്ത് മുഖത്ത് തേച്ച് അഞ്ച് മിനിട്ട് മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയുക.
വാര്‍ദ്ധക്യം പലപ്പോഴും നമ്മുടെ സൗന്ദര്യത്തിന് വില്ലനാണ്. അതുകൊണ്ട് തന്നെ ഇതിനെ ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ ഫേസ്പാക്ക് ഏതാണെന്ന് നോക്കാം. പപ്പായയില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് ഉപയോഗിക്കുക. ഇത് ഏത് ബ്യൂട്ടി പാര്‍ലറില്‍ പോയാല്‍ ലഭിയ്ക്കുന്നതിനേക്കാള്‍ യുവത്വമുള്ള ചര്‍മ്മം നല്‍കും.
Post Your Comments