തിരുവനന്തപുരം : നിയമസഭയിലെ പ്രാതിനിധ്യത്തെക്കുറിച്ച് പ്രതികരണവുമായി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ബി.ജെ.പിയെ സംബന്ധിച്ച് ഇത് മാറ്റത്തിന്റെ ഘട്ടമാണെന്നും ഈ കൊളുത്തുന്ന പ്രകാശം ഇനിയും ശക്തിപ്രാപിക്കുമെന്നും രാജഗോപാല്‍ പറയുന്നു. ഈ ഇരുട്ടുമാറുമെന്നും നേമത്തെ ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ചവിശ്വാസം സംരക്ഷിക്കുമെന്നും രാജഗോപാല്‍ വ്യക്തമാക്കി.
ഇപ്പോള്‍ മൂലയ്ക്കിരിക്കുന്നത് കോണ്‍ഗ്രസും സി.പി.ഐ.എമ്മുമാണ്. കോണ്‍ഗ്രസിന്റെ കഥ ഇപ്പോള്‍ കഴിഞ്ഞു. കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ച ഹിന്ദുക്കള്‍ അവരിലെ വിശ്വാസം നഷ്ടപ്പെട്ട് ആ വോട്ട് ബി.ജെ.പിക്ക് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് വിശ്വസിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണെന്ന ധാരണ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും രാജഗോപാല്‍ പറയുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടി ലോകത്തെമ്പാടും ഇല്ലാതായി കൊണ്ടിരിക്കുന്നു. ദേശീയപാര്‍ട്ടിയെന്ന സ്ഥാനം അവര്‍ക്ക് നഷ്ടപ്പെട്ടു. അവരാണ് യഥാര്‍ഥത്തില്‍ പേടിക്കേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസും സിപിഎമ്മും ദേശീയ തലത്തില്‍ കൂട്ടുകൂടുന്നു. അവരുടെ പൊതു അജണ്ട ബി.ജെ.പി വളരരുതെന്നാണ്. ബിജെപി നിയമസഭയില്‍ കയറരുത്. കേരളത്തില്‍ അവരുടെ നേതാക്കള്‍ ഇത് ആവര്‍ത്തിച്ച് പറയാറുള്ളതാണ്. അവരതിന് ശ്രമിച്ചെങ്കിലും ജനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നെന്നും രാജഗോപാല്‍ പറയുന്നു. കോണ്‍ഗ്രസിന് വോട്ടു കുറഞ്ഞെങ്കില്‍, അവര്‍ക്ക് വോട്ടുചെയ്തിട്ടുള്ള ആളുകള്‍ക്ക് ഇനി കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ട് കാര്യമില്ലെന്ന് തോന്നിക്കാണും. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു. അവര്‍ അധോഗതിയിലാണെന്നും രാജഗോപാല്‍ വ്യക്തമാക്കി.
Post Your Comments