Kerala

വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം : ഹൈക്കോടതി

കൊച്ചി : മതപരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും നടത്തി വരുന്ന വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ പ്രതികളായ ക്ഷേത്രം ഭാരവാഹികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

ഏപ്രില്‍ 10 ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ രാജ്യത്തെ നടുക്കിയ വെടിക്കെട്ടപകടം ഉണ്ടായത്. 116 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ 300 ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരും ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് പരവൂരിലുണ്ടായത്.

അനാരോഗ്യകരമായ പ്രവണതകള്‍ മതങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളണമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി സംഭവത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. അപകടം യാദൃശ്ചികമല്ലെന്ന് അഭിപ്രായപ്പെട്ട കോടതി സംഭവത്തില്‍ പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് കുറ്റപ്പെടുത്തി. കേസില്‍ പൊലീസ് റിമോട്ട് കണ്‍ട്രോള്‍ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button