മുംബൈ: വിലക്കുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിനായി സമരം നടത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും നാസിക് കപാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പൊലീസ് കാവലിലാണ് ഇവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. കഴിഞ്ഞയാഴ്ച ഇവിടെ ദര്‍ശനം നടത്താനെത്തിയിരുന്നെങ്കിലും അധികൃതര്‍ തടഞ്ഞിരുന്നു. ജാതിയുടെ പേരിലാണു ക്ഷേത്രത്തില്‍ കയറ്റാത്തതെന്നു തൃപ്തി ആരോപണമുന്നയിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് നടത്തിയ സമരങ്ങളുടെ ഫലമായാണ് ക്ഷേത്രപ്രവേശനം അനുവദിച്ചത്.
Post Your Comments