NewsIndia

മോദി ഗവണ്‍മെന്‍റിന് പ്രശംസകകളുമായി മുന്‍ ബോഡോ തീവ്രവാദികള്‍

കൊക്രജാര്‍: ബോഡോ ലിബറേഷന്‍ ടൈഗേഴ്സ് ഫൊഴ്സ് (ബിഎല്‍ടി)-യുടെ മുന്‍അംഗങ്ങള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന് പ്രശംസകളുമായി രംഗത്ത്. ആസ്സാമിലെ കര്‍ബി അങ്ങ്ലോംഗ്, ദിമ ഹസാവോ ജില്ലകളില്‍ അധിവസിക്കുന്ന ബോഡോ-കച്ചാരി വിഭാഗത്തിന്‍റെ ദീര്‍ഘനാളുകളായുള്ള ആവശ്യത്തിനുള്ള അംഗീകാരമായി അവരെ പട്ടികവര്‍ഗ്ഗക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനാണ് ഈ മുന്‍അംഗങ്ങള്‍ തങ്ങളുടെ നന്ദി പ്രകാശിപ്പിച്ചത്.

അധികാരമേറ്റയുടന്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റെ ഈ തീരുമാനം നടപ്പിലാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച ആസ്സാമിലെ സര്‍ബാനന്ദ സോണോവാള്‍ മന്ത്രിസഭയ്ക്കും മുന്‍-ബിഎല്‍ടി അംഗങ്ങളുടെ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്‍റ് ജനമോഹന്‍ മഹാശ്രയ് നന്ദി പ്രകാശിപ്പിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതിനു മുമ്പ് ബിഎല്‍ടി, ആസ്സാം ഗവണ്‍മെന്‍റ്, അടല്‍ ബിഹാരി വാജ്പേയി നേതൃത്വം നല്‍കിയ കേന്ദ്രഗവണ്‍മെന്‍റ് എന്നിവര്‍ 2003 ഫെബ്രുവരി 10-ന് ഒപ്പിട്ട ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഉടമ്പടിയിലെ പ്രധാന പരാമര്‍ശം ബോഡോ-കച്ചാരികളുടെ ഈ ആവശ്യം അംഗീകരിക്കും എന്നതായിരുന്നു.

ആസ്സാമിലെ രണ്ട് മലയോര ജില്ലകളില്‍ വാസമുറപ്പിച്ച ബോഡോ-കച്ചാരികളെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഗ്രാന്‍റ് ഇക്കഴിഞ്ഞ മെയ് 25-ന് കേന്ദ്രം അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് ആസ്സാമിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയായ മറ്റ് സംഘടനകളോടും തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഗവണ്‍മെന്‍റുമായി ചര്‍ച്ചകള്‍ക്ക് വരാന്‍ ബിഎല്‍ടി തന്നെ ക്ഷണിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button