തിരുവനന്തപുരം: ആദ്യ ആറുമാസം ആഴ്ചയില്‍ അഞ്ചു ദിവസവും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ പുനഃപരിശോധിക്കാനായി മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്ച ചേരും. യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവയാണ് പുനഃപരിശോധിക്കുക. മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
ബാലനു പുറമേ ടി.എം. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് അംഗങ്ങള്‍. കഴിവതും വേഗം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജനവരി ഒന്നു മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ പുന:പരിശോധിക്കാന്‍ പുതിയ മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടിയാണ് മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചത്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ജനോപകാരപ്രദമായ ഒരു പദ്ധതിയും പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തില്ലെന്ന് ബുധനാഴ്ച നടന്ന ആദ്യമന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments