വിജയവാഡ: ശബരിമല സീസണ്‍ സംസ്ഥാനത്തിന്‍റെ വരുമാനം കുറയ്ക്കുന്ന മാസമാണെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ക്ഷേത്രങ്ങള്‍ക്ക് വരുമാനം കൂട്ടുന്നത് പാപികള്‍ വര്‍ദ്ധിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ പോകാന്‍ ഭക്തര്‍ 40 ദിവസം വൃതം അനുഷ്ഠിക്കുന്പോള്‍ അവര്‍ മദ്യസേവ ഒഴിവാക്കാറുണ്ട്. ഇതു കൊണ്ട് സംസ്ഥാനത്തെ മദ്യ വില്‍പ്പന കുറഞ്ഞു പോകുമെന്നും പറഞ്ഞു. അടുത്ത കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പന കുറഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഫലമായി സംസ്ഥാനത്തിന്‍റെ വരുമാനത്തിലും കുറവ് വന്നതായി അദ്ദേഹം പറഞ്ഞു.ജില്ലാ കളക്ടര്‍മാരുടെ രണ്ടുദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ വികസനം ലക്ഷ്യം വെച്ച് തമാശയായിട്ടാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
Post Your Comments