പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ജിഷയുടെ മാതാവിനെ തനിക്കറിയില്ല. കൊലപാതകവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അവര്‍ തന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണ്. ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റേത് വ്യക്തിഹത്യയാണ്. നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ പി.പി. തങ്കച്ചനാണെന്നും അന്വേഷണം പൊലീസ് അട്ടിമറിക്കുകയായിരുന്നെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചിരുന്നു.
Post Your Comments