NewsInternational

ജാക്‌സണ്‍ എന്നും ലൈംഗികത ഇഷ്ടപ്പെട്ടിരുന്നു : രഹസ്യകാമുകിയുടെ വെളിപ്പെടുത്തല്‍

അന്തരിച്ച പോപ്പ്താരം മൈക്കല്‍ ജാക്‌സണ്‍ സ്ത്രീകളെ കാമിച്ചിരുന്ന ലൈംഗിക താല്‍പ്പര്യമുള്ള ആള്‍ തന്നെയായിരുന്നെന്ന് മുന്‍ കാമുകി. പുറത്ത് അറിഞ്ഞിരുന്നത് പോലെ ലൈംഗികതാല്‍പര്യം ഇല്ലാത്ത ആളായിരുന്നില്ല മൈക്കേലെന്നും അദ്ദേഹം സ്ത്രീകളെ ഇഷ്ടപ്പെടുന്നതും പ്രണയമുള്ള ആളുമായിരുന്നെന്ന് സ്ഥാപിച്ചുകൊണ്ട് ഷാനാ മംഗാറ്റല്‍ എന്ന യുവതിയാണ് രംഗത്ത് വന്നിരിക്കുന്നത്.
അടുത്തിടെ മൈക്കല്‍ ജാക്‌സണുമായി തനിക്കുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്തി കൊണ്ട് ഇവര്‍ പുറത്തിറക്കിയ മൈക്കേല്‍ ആന്റ് മീ ; ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് മൈക്കല്‍ ജാക്‌സണ്‍സ് സീക്രറ്റ് റൊമാന്‍സ് എന്ന പുസ്തകത്തിലാണ് വ്യക്തമാക്കിയിട്ടുള്ളത്. 1988 ല്‍ ആദ്യമായി കണ്ടുമുട്ടിയതിന് ശേഷം 20 വര്‍ഷത്തോളം പലപ്പോഴായി പരസ്പരം കണ്ടുമുട്ടുകയും ഫോണിലൂടെ സംഭാഷണം നടത്തിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

മൈക്കല്‍ ഒരു ലിംഗഹീനന്‍ അല്ലായിരുന്നെന്നും അയാള്‍ സ്ത്രീകളെ പ്രണയിച്ചിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്. ആരാധിക എന്ന നിലയില്‍ താനുമായുള്ള ആദ്യ കൂടിക്കാഴ്ച മുതല്‍ തന്നെ അദ്ദേഹം താനുമായി പ്രേമചാപല്യങ്ങളില്‍ മുഴുകുമായിരുന്നെന്നും താനും അത് ആസ്വദിച്ചിരുന്നതായും പുസ്തകത്തില്‍ പറയുന്നു. കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദാരോപണങ്ങളില്‍ ജാക്‌സണ്‍ പെട്ടിരുന്ന 1993 കാലത്ത് താനുമായി നല്ല ബന്ധത്തിലായിരുന്നു. പിന്നീട് ലിസാ മാരിയെ വിവാഹം കഴിച്ചതോടെയാണ് ബന്ധം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button