ഗ്രൂപ്പ് ചാറ്റിംഗിന് പുതിയ സംവിധാനവുമായി ഗൂഗിള്‍. ഗ്രൂപ്പ് ചാറ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. സ്പേസസ് എന്ന് പേര് നല്‍കിയിരിക്കുന്ന ആപ്പിന് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ്, ക്രോം എന്നിവയെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആപ്പ് രൂപ കല്പന ചെയ്തിരിക്കുന്നത്. ജിമെയില്‍ അക്കൗണ്ട് ഉള്ള എല്ലാവര്ക്കും ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ്, മൊബൈല്‍ ഫല്‍റ്റ് ഫോമുകളില്‍ ആപ്പ് ലഭ്യമാകും. എന്ത് വിഷയവും വളരെ വേഗത്തില്‍ വലിയൊരു ഗ്രൂപ്പുമായി ഷെയര്‍ ചെയ്യാന്‍ സ്പേസസ് അവസരമൊരുക്കുന്നു. ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ ചിത്രങ്ങളും വീഡിയോകളും മറ്റും കണ്ടെത്താനും ഷെയര്‍ ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.
Post Your Comments