തിരുവനന്തപുരം : സംസ്ഥാനത്തെ പൂട്ടിയ ബാറുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. യു.ഡി.എഫിന്റെ മദ്യനയം മാറ്റുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയതിനു ശേഷവും സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടുകയാണുണ്ടായത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയമെന്നും ഇതുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments