ഗാംഗ്‌ടോക്ക് : പൊതുപരിപാടികളില്‍ കുപ്പിവെള്ളത്തിന് നിരോധനം. ഹരിത സംസ്ഥാനമെന്ന പദവി ഉറപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ യോഗങ്ങളില്‍ കുപ്പിവെള്ളം നിരോധിക്കാന്‍ സിക്കിം ആഭ്യന്തര വകുപ്പിന്റേതാണ് തീരുമാനം.
ഉത്തരവ് പ്രകാരം ഇനിയുളള ഒരു സര്‍ക്കാര്‍ ചടങ്ങുകളിലും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു സംസ്ഥാന ചീഫ് സെക്രട്ടറി അലോക് ശ്രീവാസ്തവ പറഞ്ഞു. ഇത്തരത്തില്‍ കുപ്പിവെളളം നിരോധിക്കുന്ന ആദ്യ സംസ്ഥാനമാണു സിക്കിമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ യോഗങ്ങളിലും മറ്റും ചടങ്ങിനു ശേഷം വരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണെന്നും ഇതിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കാന്‍ ഈ തീരുമാനം കൊണ്ട് സാധിക്കുമെന്നും മന്ത്രാലയം കരുതുന്നു.
Post Your Comments