ഫ്‌ളോറിഡ: പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മധ്യവയസ്‌കയ്ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയ ബില്ലിലെ തുക 203000 യു.എസ് ഡോളര്‍. ഏകദേശം 1,36,77,622 രൂപ. സിഡ്‌നി വിസ് എന്ന 56 കാരിക്കാണ് ചികിത്സയ്ക്കായി ഇത്രയും വലിയ തുക വേണ്ടി വന്നിരിക്കുന്നത്. 13,48600 രൂപ മാത്രമാണ് സിഡ്‌നിക്ക് അടയ്ക്കാന്‍ സാധിച്ചിരിക്കുന്നത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് സിഡ്‌നിയുടെ മകള്‍.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സിഡ്‌നിക്ക് റാറ്റില്‍ സ്‌നേക്കിന്റെ കടിയേറ്റത്. വീടിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ സിഡ്‌നി പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു. ഉടന്‍ തന്നെ സിഡ്‌നിയെ ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സിഡ്‌നിയ്ക്ക് പ്രത്യേകം ടെസ്റ്റുകളും മറ്റും നടത്തി. മരുന്നുകളും നല്‍കി. ഇതില്‍ കൂടുതല്‍ ഒന്നും തന്നെ ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നാണ് സിഡ്‌നിയുടെ മകള്‍ സില്‍വിയ പറയുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ ബില്‍ കണ്ടെപ്പോള്‍ ശരിക്കും ഞെട്ടി. പാമ്പ് കടിയേറ്റ് ഉടന്‍ തന്നെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വിഷം ശരീരത്തില്‍ വ്യാപിച്ചിരുന്നില്ലെന്നും സില്‍വിയ പറയുന്നു. ആശുപത്രിയില്‍ നല്‍കുന്നതിനുള്ള പണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനുവേണ്ടി അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും സില്‍വിയ വ്യക്തമാക്കി.
Post Your Comments