KeralaNews

അധികാരമേല്‍ക്കുന്നതു ജനങ്ങളുടെ സര്‍ക്കാരെന്നു പിണറായി

തിരുവനന്തപുരം : നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് എല്ലാവരുടെയും സർക്കാരെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ . ഇക്കാര്യത്തിൽ ജാതി, മത, കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടാകില്ല . ജനങ്ങളുടെ സഹകരണമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. സമൂഹവും ഇക്കാര്യം മനസിലാക്കണം.സത്യപ്രതിജ്ഞാ ചടങ്ങുകളെക്കുറിച്ച് സംസാരിക്കാൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം . ഇന്ന് തന്റെ പിറന്നാൾ ആണെന്ന് അറിയിച്ച അദ്ദേഹം മാധ്യമപ്രവർത്തകർക്ക് മധുരം നൽകിയാണ്‌ വാർത്താസമ്മേളനം ആരംഭിച്ചത്.

മന്ത്രിമാരുടെ പട്ടിക ഇന്നു തയാറാകുമെന്നു പിണറായി അറിയിച്ചു. നാളെ രാവിലെ ഗവര്‍ണറെ കാണും. വകുപ്പുകള്‍ സംബന്ധിച്ച് അതിനു മുന്‍പു തീരുമാനമുണ്ടാകും. വൈകിട്ടു നാലിനാണു സത്യപ്രതിജ്ഞാ ചടങ്ങ്. തുടര്‍ന്നു ക്യാബിനറ്റ് യോഗവും നടക്കുമെന്നു പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button