ആലപ്പുഴ: പൊലീസ് നയം വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരുനടപടിയുമുണ്ടാകില്ല. ചുമതല നിറവേറ്റാത്തവര്‍ അതിന്റെ ഫലം അനുഭവിക്കും. കേരളത്തില്‍ ക്രമസമാധാനനില ഭദ്രമാക്കും. ഇനിയൊരു ജിഷ ഇവിടെയുണ്ടാവില്ലെന്നും പിണറായി പറഞ്ഞു.
വികസനം തടയുന്നവര്‍ക്കും പിണറായി മുന്നറിയിപ്പ് നല്‍കി. പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കും. കയ്യൂക്കുകൊണ്ട് കാര്യം നേടാന്‍ ശ്രമിച്ചാല്‍ ഫലം അനുഭവിക്കും. അത്തരം കാര്യങ്ങള്‍ക്ക് തുനിയാതിരിക്കുന്നതാണ് നല്ല ബന്ധത്തിനു നല്ലതെന്നും പിണറായി പറഞ്ഞു. ആലപ്പുഴ വയലാറിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികാരമല്ല പുതിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പിണറായി വ്യക്തമാക്കി. നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനിച്ചു. ഈ സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ച വയ്ക്കുക. കാലാനുസൃതമായ വികസനം, സ്ത്രീസുരക്ഷ എന്നിവയെ ലക്ഷ്യം വയ്ക്കുന്നതും, അതേസമയം വിലക്കയറ്റത്തിനും വര്‍ഗീയ ശക്തികള്‍ക്കുമെതിരായിട്ടുള്ളതുമായ ജനവിധിയാണിതെന്നു പിണറായി ചൂണ്ടിക്കാട്ടി.
Post Your Comments