NewsInternational

കാമുകിയെ പൊണ്ണത്തടിച്ചിയാക്കി കാമുകന്‍: ഒടുവില്‍ പിരിയല്‍, പ്രതികാരം !!!

തന്റെ കാമുകി സുന്ദരിയായിരിക്കണമെന്നേ ഏതു കാമുകന്മാരും ആഗ്രഹിക്കൂ. അതു മാത്രമല്ല കാമുകിയ്ക്ക് അവളുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്രം കൂടി നല്‍കുന്നതാകണം ഒരു നല്ല കാമുകന്‍. എന്നാല്‍ ഇവിടെയൊരു കാമുകന്‍ വണ്ണം കുറയ്ക്കാനുള്ള കാമുകിയുടെ ആഗ്രഹത്തെ എതിര്‍ത്തുവെന്നു മാത്രമല്ല പൊണ്ണത്തടിച്ചിയായി അവള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതില്‍ ആഹ്ലാദിക്കുകയും ചെയ്തിരിക്കുകയാണ്. 28കാരിയായ ക്രിസ്റ്റീന്‍ കാര്‍ട്ടര്‍ ആണ് കാമുകന്റെ അസാധാരണ സ്വഭാവത്താല്‍ പരിഹാസ്യ പാത്രമായത്.

കാമുകി അമിതവണ്ണത്തോടെയിരുന്നാല്‍ തന്നെ വിട്ടുപോകില്ലെന്ന ധാരണയായിരുന്നു കാമുകന്. 16 മാസം ഒന്നിച്ചുണ്ടായിരുന്ന പ്രണയത്തിനിടയില്‍ കാമുകന്റെ നിര്‍ബന്ധം കൊണ്ടു ക്രിസ്റ്റീന്‍ 125 കിലോ ആയി. താനെന്തു ധരിക്കണമെന്നും വണ്ണം വെക്കാന്‍ എന്തൊക്കെ കഴിക്കണമെന്നു വരെ അയാള്‍ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. തന്നെ മറ്റുള്ളവര്‍ നോക്കുന്നതുപോലും അസൂയയോടെയാണ് കാമുകന്‍ കണ്ടിരുന്നതെന്നും ബന്ധം ഒട്ടും സുഖകരമല്ലാതായതോടെയാണ് പിരിയാന്‍ തീരുമാനിച്ചതെന്നും ക്രിസ്റ്റീന്‍ പറയുന്നു. വണ്ണം വീണ്ടും വെക്കാനായി തുടരെത്തുടരെ ഭക്ഷണങ്ങള്‍ കഴിച്ചു കൊണ്ടിരുന്നു, ചില ദിവസങ്ങളില്‍ അര്‍ധരാത്രി പോലും.

പക്ഷേ അന്നെല്ലാം കാമുകനോടുള്ള അന്ധമായ സ്‌നേഹമാണു തന്നെ അങ്ങനെയെല്ലാം ചെയ്യിച്ചത്. അത്ഭുതകരമെന്നു പറയട്ടെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ന് 68 കിലോയോളം ക്രിസ്റ്റീന്‍ കുറച്ചു കഴിഞ്ഞു. നിങ്ങളുടെ ശരീരം സംബന്ധിച്ച എന്തു തീരുമാനവും എടുക്കാനുള്ള അവകാശവും നിങ്ങളുടെതു മാത്രമാണ്, മറ്റൊരാള്‍ക്കും അക്കാര്യത്തില്‍ ഇടപെടാനുള്ള അവസരം ഉണ്ടാക്കരുതെന്നും ക്രിസ്റ്റീന്‍ പറയുന്നു. മാത്രമല്ല തന്റെ മുന്‍കാമുകനോടുള്ള മധുരപ്രതികാരം കൂടിയാണ് ഈ മാറ്റമെന്നും ക്രിസ്റ്റീന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button