NewsIndiaInternational

മുൻ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരർ ഐ.എസിന്റെ വീഡിയോയിൽ

ന്യൂഡൽഹി: ഐ.എസിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട രണ്ടുപേർ ഇന്ത്യൻ മുജാഹിദ്ദീനിലെ പിടികിട്ടാപ്പുളളികളാണെന്ന് ദേശീയ അന്വേഷണ ഏജൻസിയും, രഹസ്യാന്വേഷണ ഏജൻസിയും ഉറപ്പിച്ചു. അബു റാഷിദ് അഹമ്മദ്, മുഹമ്മദ് ബഡാ സാജിദ് എന്നിവരെ അവരുടെ തന്നെ വീട്ടുകാർ തിരിച്ചറിഞ്ഞതായി ഉത്തർപ്രദേശ് പൊലീസ് സ്ഥിരീകരണം നൽകുകയായിരുന്നു.

അബു റാഷിദ് നേരത്തേ മുംബൈയിലെ ഒരു കണ്ണാശുപത്രിയിൽ ജോലി ചെയ്തിരുന്നയാളാണ്. മുംബൈയിലെ ട്രെയിൻ സ്ഫോടനവും, ഗുജറാത്തിലെയും, ഡെൽഹിയിലെയും, ജയ്പ്പൂരിലെയും സ്ഫോടനപരമ്പരകളും എടുത്തു പറഞ്ഞ് ഭാരതസർക്കാരിനെ ഭീഷണിപ്പെടുത്തുന്നതായിരുന്നു ഐ.എസ്. പുറത്തിറക്കിയ വീഡിയോ.

മുഹമ്മദ് സാജിദും അസംഗഢിൽ താമസമാക്കിയിരുന്നയാളും അഹമ്മദാബാദിലെയും, ജയ്പ്പൂരിലെയും സ്ഫോടനക്കേസുകളിൽ പ്രതിയുമാണ്. അസംഗഢിൽ താമസമാക്കിയിരുന്ന റാഷിദ് ഇന്ത്യൻ മുജാഹിദ്ദീൻ 2005 – 2008 കാലയളവിൽ നടപ്പാക്കിയ നിരവധി സ്ഫോടനക്കേസുകളിൽ പ്രതിയാണ്.

ഇന്ത്യൻ മുജാഹിദ്ദീൻ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ സാജിദ് കൊല്ലപ്പെട്ടുവെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ ലഭ്യമായ മറ്റനേകം തെളിവുകളോടൊപ്പം പുതിയ വീഡിയോയും ഇയാൾ കൊല്ലപ്പെട്ടിട്ടില്ല എന്ന സ്ഥിരീകരണമാണ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button