NewsInternational

പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ് യു.എസ് ഡ്രോണ്‍ ആക്രമണമെന്ന് നവാസ് ഷെരീഫ്

ഇസ്‌ലാമാബാദ്: യു.എസിന്റെ ഡ്രോണ്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്ത്. യു.എസ് നടപടി പാകിസ്താന്റെ പരമാധികാരത്തിന്‍ മേലുള്ള കടന്ന് കയറ്റമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇത്തരം നടപടികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഇനിയും ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഷെരീഷ് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് പാകിസ്താനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു മുമ്പ് പാകിസ്താന്‍, അഫ്ഗാന്‍ അധികൃതരെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് വക്ത്താവ് പറഞ്ഞിരുന്നു. ഇത് പിന്നീട് പാകിസ്താന്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഷെരീഫിന്റെ പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button