ടെഹ്റാന്‍: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഭായ് ഗംഗാസിംഗ് സഭാ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചാണ് തന്‍റെ ദ്വിദിന സന്ദര്‍ശനത്തിന് തുടക്കമിട്ടത്. ടെഹ്റാനിലെ മെഹ്റാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇറാന്‍റെ ധനകാര്യമന്ത്രി അലി തയ്യെബ്നിയ ആണ് സ്വീകരിച്ചത്. വിമാനത്താവളത്തിലെ റെഡ് കാര്‍പ്പറ്റ് സ്വാഗതം സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലേക്ക് പോയത്.
തിങ്കളാഴ്ച ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള സയ്യിദ് അലി ഹൊസ്സെയ്നി ഖമേനി, പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് ഇന്ത്യന്‍ പ്രധാനമാന്ത്രിക്കായി ഇറാന്‍ ഔദ്യോഗിക സ്വീകരണവും ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച തന്നെ ടെഹ്റാനില്‍ ഇന്ത്യന്‍ സംസ്കാരികോത്സവവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്. അന്താരാഷ്‌ട്ര സമൂഹം ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ നാല് മാസം മുമ്പ് നീക്കിയതിന് ശേഷം ഇറാനുമായി ആദ്യം പരസ്പരസഹകരണം പുനരാരംഭിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
Post Your Comments