മുംബൈ: മഹാരാഷ്ട്രയിലെ കാന്തിവാലി പൊലീസ് സ്റ്റേഷനില്‍ ദമ്പതികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വീഡിയോ വാര്‍ത്ത ഏജന്‍സിയായ എന്‍.ഐ.എ സ്ഥിരീകരിച്ചു. ബാറ്റണുകളുപയോഗിച്ച് പൊലീസ് ദമ്പതികളെ മര്‍ദിക്കുന്നതാണ് വിഡിയോയിലുള്ളത്.
പൊലീസ് സ്റ്റേഷന്റെ ഉള്ളിലൂടെ ഒരാളെ വലിച്ചിഴയ്ക്കുന്നതും മര്‍ദിക്കുന്നതുമാണ് ദൃശ്യത്തില്‍. ഇയാളോട് പൊലീസ് സംസാരിക്കുന്നത് മറാത്തിയിലാണ്. വീഡിയോയുടെ ആദ്യ നിമിഷങ്ങളില്‍ ഒരു സ്ത്രീയേയും കാണിക്കുന്നുണ്ടെങ്കിലും ഇത് പുരോഗമിക്കുമ്പോള്‍ ഇവരെ കാണാതാകുന്നു. ഈമാസം പത്തിനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
എന്തിനാണ് ഇവരെ മര്‍ദിക്കുന്നതെന്ന് വ്യക്തമല്ല. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ ഇതിനകം തന്നെ നിരവധിപ്പേരാണ് കണ്ടത്. ഇതോടെ മഹാരാഷ്ട്ര പൊലീസിനെതിരെ പ്രതിഷേധം ശക്തമായി.
Post Your Comments