തിരുവനന്തപുരം: 15 വര്‍ഷം മുന്‍പു കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമാണ് ഇന്നത്തെ സ്ഥിതിയെന്നും സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്നും നിയുക്ത ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു .കടം വാങ്ങുന്ന പണത്തിന്റെ 70 ശതമാനത്തോളം തുക ദൈനംദിന ചെലവിന് ഉപയോഗിക്കുന്ന സ്ഥിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂലധന ചെലവില്‍ ഗണ്യമായ ഇടിവുണ്ടാകുന്നു. ഇക്കാര്യങ്ങളില്‍ സമഗ്രമായ പരിശോധന നടത്തും. ഇതു സംബന്ധിച്ചു പുതിയ സര്‍ക്കാര്‍ ധവളപത്രമിറക്കും. തകർച്ചയെപ്പറ്റി നടപടികളെടുത്താലും ഫലവത്താകാൻ ഒരു വർഷമെടുക്കും .
വികസനം സംബന്ധിച്ച് ചില മാറ്റങ്ങൾ ആവശ്യമാണെന്നും പാവപ്പെട്ടവരെ പരിപൂർണമായി സംരക്ഷിച്ചു മാത്രമേ അവ നടത്താനാകു എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments