NewsInternational

തുറമുഖ വികസനം : ഇന്ത്യയും ഇറാനും കരാറില്‍ ഒപ്പിട്ടു

ടെഹ്റാന്‍: ഛബാഹര്‍ തുറമുഖ വികസനം ഉള്‍പ്പെടെ ഇന്ത്യയും ഇറാനും തമ്മില്‍ പത്ത് കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇറാന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് നടപടി. ഇറാനിലെ തുറമുഖനഗരമായ ചബഹാറിനെ അഫ്ഗാനിസ്താനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍-സഹേദന്‍-സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കും.വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖമാകും ചബഹാര്‍. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്താനിലേക്കും മധ്യഏഷ്യയിലേക്കും ചരക്ക് നീക്കം നടത്താൻ കഴിയും എന്നതാണ് ചബഹാര്‍ തുറമുഖത്തിന്റെ പ്രാധാന്യം.

15 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാനിലെത്തുന്നത്. ഛബാഹര്‍ തുറമുഖത്തിന്‍റെ വികസനത്തിന് ഇന്ത്യ 500 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് മോഡി വ്യക്തമാക്കി. ഗുജറാത്ത് ഭൂകമ്പ കാലത്ത് സഹായവുമായി എത്തിയ രാജ്യങ്ങളില്‍ ഇറാനും ഉണ്ടായിരുന്നുവെന്നും മോഡി ഓര്‍മ്മിച്ചു. അതുപോലെ ഇറാന്‍ പ്രതിസന്ധി നേരിടുന്ന സമയങ്ങളില്‍ ഉറച്ചപിന്തുണ നല്‍കാന്‍ ഇന്ത്യയും ബാധ്യസ്ഥമാണ്. പ്രസിഡന്‍റ് ഹസ്സന്‍ റൂഹാന്‍റെ കാഴ്ചപ്പാട് തന്നില്‍ ഏറെ മതിപ്പുളവാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ കരാറുകള്‍ സഹായിക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button