Kerala

ഹരിത ട്രൈബ്യൂണല്‍ കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയാകുന്നു

തിരുവനന്തപുരം : പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കേരളത്തിലെ കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയാകുന്നു. കെ.എസ്.ആര്‍.ടി.സിക്ക് അയ്യായിരത്തി അറുനൂറ്റി അന്‍പത് ബസ്സുകളാണുള്ളത്. എല്ലാം ഡീസല്‍ ബസ്സുകളാണ്. ഇതില്‍ 2100 എണ്ണത്തിന് പത്ത് കൊല്ലത്തിലേറെ പഴക്കമുണ്ട്. അതു കൊണ്ട് തന്നെ ട്രൈബ്യൂണല്‍

ഉത്തരവ് ഏറ്റവുമധികം ബാധിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെയാണ്. നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് അയ്യായിരത്തി ഇരുനൂറ് ഷെഡ്യൂളുകളാണുള്ളത്. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകള്‍ പിന്‍വലിച്ചാല്‍ ഈ ഷെഡ്യൂകളില്‍ ഭൂരിഭാഗവും താളം തെറ്റും. അതോടെ ദേശസാത്കൃത റൂട്ടുകളില്‍ ഉള്‍പ്പെടെ സര്‍വ്വീസ് നടത്താന്‍ കഴിയാതെ വരും. ട്രൈബ്യൂണല്‍ ഉത്തരവ് പാലിക്കണമെങ്കില്‍ കൂടുതല്‍ പുതിയ ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി വാങ്ങണം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി അടിയന്തിര പരിഗണന ഇക്കാര്യത്തില്‍ ഉണ്ടായാല്‍ മാത്രമേ പ്രതിസന്ധി ഈ പരിഹരിക്കാനാവൂ. മാസം 130 കോടിയോളം രൂപയുടെ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ട്രൈബ്യൂണല്‍ ഉത്തരവ് ഇരട്ടി പ്രഹരമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button