NewsInternational

എ.ടി.എമ്മുകളില്‍ നിന്ന് രണ്ടരമണിക്കൂറിനിടെ കവര്‍ന്നത് 85 കോടി

ടോക്കിയോ: ജപ്പാനില്‍ വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് എ.ടി.എമ്മുകളില്‍ നിന്ന് 1.44 ബില്യണ്‍ ജാപ്പനീസ് യെന്‍ (13 മില്യണ്‍ യുഎസ് ഡോളര്‍ ഏകദേശം 85 കോടിയോളം രൂപ) കവര്‍ന്നു. രണ്ടര മണിക്കൂറുകള്‍ക്കൊണ്ടാണ് 1,400 എ.ടി.എമ്മുകളില്‍ നിന്നായി പണം കവര്‍ന്നതെന്ന് ജാപ്പനീസ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. നൂറോളം പേര്‍ ചേര്‍ന്ന് ഒരേ സമയം നടത്തിയ നീക്കത്തിലൂടെയാണ് ടോക്കിയോയില്‍ നിന്നും 16 സമീപ നഗരങ്ങളില്‍ നിന്നുമായി പണാപഹരണം നടത്തിയത്. സൗത്ത് ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മെയ് 15 ഞായറാഴ്ച രാവിലെ അഞ്ചുമണിക്കും എട്ടുമണിക്കും ഇടയിലുള്ള സമയത്താണ് പണം പി്ന്‍വലിക്കപ്പെട്ടത്. ഒരു തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 100,000 യെന്‍ ആയിരുന്നതിനാല്‍ 14,000 തവണയായാണ് ഇത്രയും പണം പിന്‍വലിച്ചത്. സൗത്ത് ആഫ്രിക്കന്‍ ബാങ്കിന്റെ 1,600 ക്രെഡിറ്റ് കാര്‍ഡുകളുടെ വ്യാജ പതിപ്പുകള്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പിനു പിന്നില് അന്തര്‍ദേശീയ സംഘമാണ് പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് ഇന്റര്‍പോള്‍ സഹായത്തോടെ ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ട് അന്വഷണം നടത്തിവരികയാണെന്ന് ജാപ്പനീസ് അന്വേഷണ സംഘം വ്യക്തമാക്കി. എ.ടി.എമ്മുകളിലുണ്ടായിരുന്ന സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ക്രെഡിറ്റ് കാര്‍ഡുകള് വ്യാജമായി നിര്‍മിച്ച് എ.ടി.എമ്മുകളില്‍ നിന്ന് പണം അപഹരിക്കുന്ന സംഭവം അടുത്ത കാലത്തായി വ്യാപകമായിരിക്കുകയാണ്. വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 2012-2013 വര്‍ഷം മാത്രം 26 രാജ്യങ്ങളില്‍ നിന്നായി 270 കോടിയോളം രൂപ അപഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button