ഹവായ്: മൂന്നുലക്ഷത്തിലേറെപ്പേരെ തകര്‍ത്തെറിയാന്‍ ശേഷിയുള്ള വലിയ സുനാമി ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. 50 വര്‍ഷത്തിനിടെ എപ്പോള്‍ വേണമെങ്കിലും അമേരിക്കന്‍ സ്റ്റേറ്റായ ഹവായിയെ തകര്‍ത്തെറിയാന്‍ ശേഷിയുള്ള സുനാമി എത്തും. മൂന്നുലക്ഷത്തിലേറെ മനുഷ്യജീവിതങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ സുനാമി വലിയ നാശനഷ്ടങ്ങള്‍ക്കിടയാക്കും.
അടുത്ത ദശാബ്ദങ്ങളില്‍ തന്നെ ഈ സുനാമി ഉണ്ടാകാനിടയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവരെ ഒരു തരത്തിലുമുള്ള സുനാമികളും നാശം വിതക്കാത്ത പ്രദേശമാണ് ഹവായ് മേഖല. എന്നാല്‍ അലൂഷ്യന്‍ ദ്വീപുകളിലുണ്ടാകുന്ന ഭൂകമ്പം ഹവായെ തകര്‍ക്കുന്ന സുനാമിക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അഞ്ചു ഭൂകമ്പങ്ങളുടെ ശക്തിയാണ് ഈ ഭൂകമ്പത്തിനുണ്ടാവുക. ഹവായ് എന്ന ഭൂപ്രദേശത്തെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ ഇതിനു ശേഷിയുണ്ട്
Post Your Comments