International

വടംവലി മത്സരത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

പെല്‍സിറ്റി : വടംവലി മത്സരത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. അമേരിക്കയിലെ പെല്‍സിറ്റിയിലാണ് സംഭവം. ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മാഡിസണ്‍ എന്ന 13 കാരിയാണ് മരിച്ചത്. സ്‌കൂളിലെ കായികദിനത്തോട് അനുബന്ധിച്ച് നടത്തിയ വടംവലി മത്സരത്തിനിടെയായിരുന്നു സംഭവം.

മാഡിസണിന് ശാരീരികമായ അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ മാഡിസണ്‍ തനിക്ക് തലവേദന ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ചിരുന്നെന്ന് മകള്‍ പറഞ്ഞതായി എതിര്‍ടീമിലെ ഒരു വിദ്യാര്‍ത്ഥിയുടെ അമ്മ വ്യക്തമാക്കി. വടംവലി മത്സരം നടക്കവെ മാഡിസണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്‌കൂളിലെ നസ്‌ഴുമാര്‍ ഓടിയെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

സ്‌കൂളിലെ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് മകള്‍ വളരെ സന്തോഷവതിയായിരുന്നെന്ന് മാഡിസണിന്റെ അമ്മ ലെസ്ലി വെന്റ്‌വര്‍ത്ത് പറഞ്ഞു. അതേസമയം കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയിരുന്നില്ലെന്ന് ഒരു മാതാവ് പറഞ്ഞു. വിശ്രമമുറിയില്‍ എത്തിയതിന് ശേഷം മാത്രമേ കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button