രണ്ട് വര്‍ഷത്തെ നരേന്ദ്രമോദി ഗവണ്‍മെന്‍റിന്‍റെ ഭരണത്തെക്കുറിച്ച് ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ആയ മുക്താര്‍ അബ്ബാസ് നഖ്വി പ്രധാനപ്പെട്ട നിരീക്ഷണവുമായി രംഗത്ത്.
“മോദി ഗവണ്‍മെന്‍റ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ എല്ലാവരും വികസനസംബന്ധമായ കാര്യങ്ങളെപ്പറ്റിയാണ് സംസാരിക്കുന്നതും, ചര്‍ച്ച ചെയ്യുന്നതും. ആരും അഴിമതിയെപ്പറ്റി സംസാരിക്കുന്നില്ല, കാരണം അഴിമതി ഇപ്പോള്‍ നടക്കുന്നില്ല,” നഖ്വി പറഞ്ഞു.
ബിജെപിയിലെ മുസ്ലീം നേതാക്കന്മാരിലെ ശ്രദ്ധേയമുഖമാണ് നഖ്വി. ന്യൂനപക്ഷക്ഷേമത്തിന്‍റെ സംസ്ഥാന ചുമതലയോടൊപ്പം അദ്ദേഹം പാര്‍ലമെന്‍ററി കാര്യങ്ങളുടെ സംസ്ഥാനചുമതലയുള്ള മന്ത്രി കൂടിയാണ്.
ബിജെപിയെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കുള്ള ഉത്തമ മറുപടിയാണ് അസ്സാം തിരഞ്ഞെടുപ്പിന്‍റെ ഫലം എന്നും നഖ്വി ചൂണ്ടിക്കാട്ടി. ആസ്സാമില്‍ മുസ്ലീങ്ങളും ക്രിസ്തുമത വിശ്വാസികളും കൂട്ടത്തോടെ ബിജെപിക്ക് വോട്ടു ചെയ്തു. അതിനാലാണ് ഇത്ര വലിയ ഒരു വിജയം ആസ്സാമില്‍ ബിജെപിയെ തേടിയെത്തിയത്.
Post Your Comments