പാറ്റ്‌ന : ബിഹാറിലെ സിവാന്‍ ജയിലില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പോലീസ് നടത്തിയ റെയ്ഡിലാണ് 17 ഓളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. 1.5 ലക്ഷം രൂപ വിലയുള്ള ഫോണും പോലീസ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
ഈ മാസം 13ന് മാധ്യമപ്രവര്‍ത്തകനായ രാജ്ദിയോ രഞ്ജന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ജയിലില്‍ കഴിയുന്ന മുന്‍ ആര്‍ജെഡി എംപി മുഹമ്മദ് ഷഹാബൂദീനാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ,ഷഹാബുദീനുമായി ബന്ധമുള്ള ഏഴ് ഷാര്‍പ്പ് ഷൂട്ടര്‍മാരെ മറ്റു ജയിലുകളിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെത്തിയത്.
മൊബൈല്‍ ഫോണിനു പുറമേ നിരവധി സിം കാര്‍ഡുകളും ജയിലില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ജയിലിലെ ശുചിമുറികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും.
Post Your Comments