KeralaNews

താനിപ്പോഴും പൂര്‍ണ ആരോഗ്യവാന്‍ : വി.എസ്

തിരുവനന്തപുരം : പൂര്‍ണ ആരോഗ്യവാനാണ് താനെന്ന് വി.എസ്. അച്യുതാനന്ദന്‍. ആരോഗ്യത്തിന് യാതൊരു പ്രശ്‌നവുമില്ല. പാറശാല മുതല്‍ കണ്ണൂര്‍വരെ പ്രചാരണം നടത്തിയത് എല്ലാവരും കണ്ടതാണ്. തിരഞ്ഞെടുപ്പുകാലത്തെ ആരോഗ്യം ഇപ്പോഴുമുണ്ട്. അതില്‍നിന്ന് എന്തെങ്കിലും മാറ്റം തനിക്ക് ഇപ്പോഴുണ്ടോയെന്നും വി.എസ് ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാലും പോരാട്ടങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് വി.എസ് പറഞ്ഞിരുന്നു. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടം തുടരും. തിരഞ്ഞെടുപ്പിനിറങ്ങിയത് ചരിത്രപരമായ കടമ നിറവേറ്റാനാണ്. സമൂഹത്തോടും പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള കടമയാണ് നിറവേറ്റിയതെന്നും വി.എസ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button