കോട്ടയം: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി തര്‍ക്കമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡും എം.എല്‍.എമാരും ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
ഹൈക്കമാന്‍ഡില്‍നിന്ന് നിര്ദേശംവന്നശേഷം പ്രതിപക്ഷനേതൃ സ്ഥാനത്തെക്കുറിച്ച് സംസ്ഥാനത്ത് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. സംസ്ഥാനത്തിനും പാര്‍ട്ടിക്കും ഗുണകരമാകുന്ന തീരുമാനം ഇക്കാര്യത്തിലുണ്ടാകും. പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്ന കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു കരുതുന്നില്ല. ഇതു തര്‍ക്കവിഷയമായി മാറുമെന്നും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം ആര് ഏറ്റെടുക്കുമെന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഇതുവരെ ധാരണയായില്ല. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലഭിച്ചിരിക്കുന്നത് ഐ ഗ്രൂപ്പിനായതിനാല്‍ അതില്‍നിന്നും ഒരാളായിരിക്കും നേതൃസ്ഥാനത്തേക്ക് വരുകയെന്നാണ് വിവരങ്ങള്‍.
Post Your Comments