ബാംഗ്ലൂര്‍: ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍. അഭിമുഖം എടുക്കാന്‍ വന്ന വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമാര്യാദയായി പെരുമാറിയാണ് ഗെയില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബ്രട്ടനിലെ ദി ടൈംസിലെ റിപ്പോര്‍ട്ടര്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനോടാണ് ഗെയില്‍ അശ്ലീല കമന്റുകള്‍ പറഞ്ഞത്.
തന്നെ കാണാന്‍ നല്ലതായത് കൊണ്ട് യുവതികള്‍ പണം എറിഞ്ഞ് തന്റെയൊപ്പം വരുന്നു. ലോകത്ത് ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണ്. നിനക്ക് ഇത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റില്ല എന്നിങ്ങനെ സഭ്യതയുടെ സര്‍വ്വ സീമകളും ലംഘിക്കുന്ന വാക്പ്രയോഗങ്ങളാണ് ക്രിസ് ഗെയ്ല്‍ നടത്തിയത്.
എത്ര കറുത്ത വര്‍ഗക്കാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും പലരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഗെയ്ല്‍ ചോദിച്ചതായിയും മാധ്യമ പ്രവര്‍ത്തക പറയുന്നു.
ഇതാദ്യമായിട്ടല്ല ക്രിസ് വനിതാ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ബിഗ് ബാഷ് ലീഗിനിടെ ചാനല്‍ 10ന്റെ അവതാരകയായ മെലാനി മഗ്ലാഗ്ലിനെ അപമാനിച്ച ഗെയ്‌ലിന് പിഴശിക്ഷ കിട്ടിയിരുന്നു. വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന ടി വി അവതാരകയോട് നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത്. നിന്റെ കണ്ണുകള്‍ വളരെ മനോഹരമാണ് എന്നൊക്കെയായിരുന്നു ഗെയ്ല്‍ മറുപടി പറഞ്ഞത്.
Post Your Comments