ന്യൂഡല്‍ഹി : ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ തന്നെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. നീറ്റ് രണ്ടാം ഘട്ട പരീക്ഷ ജൂലൈ 24ന് തന്നെ നടത്തും. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പല സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് പ്രവേശന പരീക്ഷ നടത്തിക്കഴിഞ്ഞതിനാല്‍ നീറ്റ് ഈ വര്‍ഷം നടപ്പാക്കിതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്നായിരുന്നു നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തതായും സൂചനകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത്തരമൊരു നീക്കമില്ലെന്നും ഈ വര്‍ഷം തന്നെ നീറ്റ് നടപ്പാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ വ്യക്തമാക്കുകയായിരുന്നു. മറിച്ചൊരു തീരുമാനം കേന്ദ്ര മന്ത്രിസഭ സ്വീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. നീറ്റ് രണ്ടാംഘട്ട പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments