ബാഗുകളില്‍ പലവിധ പരീക്ഷണങ്ങള്‍ കാലത്തിനനുസരിച്ച് വന്നുംപോയിക്കൊണ്ടുമിരിക്കാറുണ്ട്. പലപ്പോഴും ന്യൂജനറേഷനെ ലക്ഷ്യംവെച്ചാണ് ബാഗുകളിലുള്ള പരീക്ഷണം. ബുഡാപെസ്റ്റില്‍ നിന്ന് ബാഗില്‍ ഒരു പുതിയ പരീക്ഷണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രകൃതി സ്‌നേഹികള്‍ക്കായിരിക്കും ഈ ബാഗ് കണ്ടാല്‍ കൂടുതല്‍ ഇഷ്ടപ്പെടുക. കാരണം ഇലകളുടെ ആകൃതിയിലാണ് ഈ ബാഗ് നിര്‍മ്മാണം. ഗര്‍ബിയെല്ല മോള്‍ഡോവാനി എന്ന സ്ത്രീയും അവരുടെ സഹപ്രവര്‍ത്തകന്‍ ആഡവും ചേര്‍ന്നാണ് ഇങ്ങനെയൊരു ആശയത്തിന് രൂപം നല്‍കിയത്.
കൈകൊണ്ടുള്ള നിര്‍മ്മിതിയാണ് എല്ലാ ബാഗുകളും.ഓരോരുത്തരുടെയും ആവശ്യാര്‍ത്ഥം വ്യത്യസ്തതയോടെയും ബാഗുകള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ ബാക്ക്പാക്‌സുകള്‍ മുതല്‍ ചെറിയ സാഡല്‍ബാഗുകള്‍ വരെ ലഭ്യമാണ്. വെള്ളം നനഞ്ഞാലും കേടുവരാത്ത രീതിയിലാണ് നിര്‍മ്മാണം. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാമെന്നതാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
Etsy എന്ന വെബ്സൈറ്റില്‍ ബാഗ് ലഭ്യമാണ്. ചിത്രങ്ങള്‍ കാണാം…
Post Your Comments